തോമസ് ഐസക് കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്റെ ശ്രമം. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും അദ്ദേഹം രാജി വെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കിഫ്ബിയിലെ സിഎജി ഓഡിറ്റിങിനെ കുറിച്ച് ഐസക്ക് പറഞ്ഞതെല്ലാം പച്ചക്കള്ളം എന്ന് തെളിഞ്ഞു. തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. നിയമസഭയില്‍ വയ്ക്കേണ്ട റിപ്പോര്‍ട്ട് പൊളിച്ചുനോക്കി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചോര്‍ത്തി. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ട്. പക്ഷെ നിയമസഭയില്‍ അഭിപ്രായം പറയുകയാണ് വേണ്ടതെന്നും ഐസക് നടത്തിയത് ഗുരുതരമായ നിയമ ലംഘനമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഐസക്കിന്റെ രാജി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top