കേരളത്തില്‍ ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കും: കെ സുരേന്ദ്രന്‍

ആലപ്പുഴ: കേരളത്തില്‍ ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശ്ശൂരിലും തിരുവനന്തപുരത്തും മാത്രമല്ല ഇത്തവണ ബിജെപിയുടെ പ്രതീക്ഷയെന്നും മറ്റ് കക്ഷികളുമായി ബന്ധപ്പെട്ട് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിഡിജെഎസുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല. ബിഡിജെഎസ് പുതുതായി ചില സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള എംപിമാര്‍ ധര്‍ണ്ണ നടത്തുകയും പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയും മാത്രമാണ് ചെയ്തത്. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഫ്‌ലക്‌സ് ബോര്‍ഡ് പ്രചരണം മാത്രമാണ് എംപിമാര്‍ നിര്‍വഹിച്ചത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും അപ്രസക്തരാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ആലപ്പുഴ ലോകസഭാ മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയായതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top