രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി സ്വാഗതാര്‍ഹം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആലപ്പുഴയിലെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി ക്രൂരമായി കൊല ചെയ്ത കേസില്‍ പ്രതികളായ 15 പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളും കുറ്റക്കാരാണെന്ന മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പ്രതികള്‍ക്ക് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ കോടതി വിധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. രണ്‍ജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top