മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്ന കാര്യം സംസ്ഥാന സമിതിയിൽ ഇന്ന് ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്വന്തം നാട്ടിൽ പൊലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി കോർകമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.

സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് രാവിലെ 9 മണിക്ക് നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

Top