തൃശൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് കെ സുരേന്ദ്രന്‍

K Surendran

തൃശൂര്‍: തൃശൂര്‍ അന്തിക്കാട് നിധിന്റെ കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നും മന്ത്രി എ.സി. മൊയ്തീനാണ് കൊലയ്ക്ക് സാഹചര്യമൊരുക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സിപിഎം ക്രിമിനലുകളെ ജില്ലയില്‍ കയറൂരി വിട്ടിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. കൊല ആസൂത്രണം ചെയ്തവരെ പിടികൂടണം. കൊലപാതകത്തില്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. സിപിഎം കൊലപാതകത്തിന് അണികളെ പ്രേരിപ്പിച്ചു. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിനെയാണ് ശനിയാഴ്ച ഒരു സംഘം കൊലപ്പെടുത്തിയത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന നിധിനെ വാഹനം തടഞ്ഞ് പുറത്തിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

Top