സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറിയില്ല; പിണറായി വിജയന് സമനില തെറ്റിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്റെ സമനില തെറ്റിയിരിക്കുകയാണ്. താന്‍ സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറിയിട്ടില്ല. സെക്രട്ടറിയറ്റിലെ ഗേറ്റുകള്‍ തുറന്നിട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാര്‍ തന്നെ അഭിവാദ്യം ചെയ്യുകയായിരുന്നു. താന്‍ ഒരു അക്രമവും നടത്തിയിട്ടില്ല. മാധ്യങ്ങളുടെ ദൃശ്യങ്ങള്‍ നോക്കിയാല്‍ ഇക്കാര്യം മനസിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top