ജനം ടിവി ബിജെപിയുടെ ഉടമസ്ഥതയിലല്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍ ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധമുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയ ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിലൂടെ സംസാരിച്ചതായി കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.

സ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ അപാകമില്ല. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത്. കസ്റ്റംസ് വിശദമായി അന്വേഷണം നടത്തുന്നതിനെ പൊസിറ്റീവായാണ് കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top