സിപിഎം എസ്ഡിപിഐയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനതത് എസ്ഡിപിഐയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊന്നാനി പോലൊരു മണ്ഡലത്തില്‍ പോലും ഹൈന്ദവ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സിപിഎമ്മിന് കഴിയാതായെന്നും, എന്നിട്ടാണ് അമിത് ഷാ വര്‍ഗീയവാദിയാണെന്ന് പിണറായി പറയുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

കുറ്റ്യാടി മണ്ഡലത്തിലും സമാനമായ സ്ഥിതിയാണ്. ഇവിടെയും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കാതെ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തുകയാണ്. അമിത് ഷാ മുസ്‌ലിം വിരുദ്ധനാണെന്നാണ് പിണറായി പറയുന്നത്. അദ്ദേഹം മകളെ മുസ്‌ലിമിന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നോ എന്നും സ്വപ്ന സുരേഷുമായി ആര്‍ക്കായിരുന്നു ബന്ധമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ തലയില്‍ മുണ്ടിട്ട് പോയത് കേരളം കണ്ടതാണ്. അമിത് ഷാക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരു തെളിവുമില്ലെന്നും കേസ് വിചാരണ കൂടാതെ കോടതി തള്ളിക്കളഞ്ഞതുമാണ്. എന്നിട്ടാണ് കൊലക്കേസില്‍ പ്രതിയായ പിണറായി അമിത് ഷായ്‌ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top