ആരു വന്നാലും നേമത്ത് ബിജെപി ജയിക്കുമെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: നേമത്ത് പിണറായി വിജയനോ ഉമ്മന്‍ചാണ്ടിയോ വന്നാലും ജയിക്കുന്നത് ബിജെപി ആയിരിക്കുമെന്നതില്‍ സംശയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിന് അന്നമൂട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. മോദി നല്‍കുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്. പിണറായി വിജയന്‍ ഒന്നും നല്‍കുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പിണറായി വിജയനുമായി ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും രഹസ്യ ധാരണയുണ്ട്. അതില്‍ അണികള്‍ക്ക് അതൃപ്തിയുണ്ട്. പിണറായിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടവര്‍ ബിജെപിയെ ആണ് പ്രതീക്ഷയായി കാണുന്നത്. പല പ്രമുഖ നേതാക്കളും ബിജെപിയില്‍ എത്തുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

 

Top