മത ന്യൂനപക്ഷങ്ങളുടെ പൂര്‍ണ പിന്തുണ ബിജെപിക്കെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: സംസ്ഥാനത്തെ മത ന്യൂനപക്ഷങ്ങളുടെ പൂര്‍ണ പിന്തുണ ബിജെപിക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. സഭാ തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ല. പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അടുപ്പവും സഹകരണവും ഓര്‍ത്തഡോക്സ് സഭയോടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ശക്തമായ നിലപാട് എടുത്തു. ശബരിമലയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാരാണെന്ന് എന്‍എസ്എസിന് അറിയാം. താന്‍ കോന്നിയില്‍ ജയിച്ചാല്‍ കോന്നി സുരേന്ദ്രന്‍ എന്ന ആനയെ തിരികെ എത്തിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 

Top