‘ഇന്ന് കണ്ട രണ്ടു ചിത്രങ്ങള്‍, യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: അയോദ്ധ്യയിലേയും കേരളത്തിലെ ജഡായുപ്പാറയിലേയും രണ്ട് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ന് കണ്ട രണ്ടു ചിത്രങ്ങള്‍. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു തര്‍ക്കിക്കാം. രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യമെന്നുമാത്രം പറയാനാവും. ഒരു ചിത്രം നമ്മുടെ ജഡായുപ്പാറയില്‍ നിന്നായതുകൊണ്ടുള്ള കൗതുകം പങ്കുവെക്കാതിരിക്കാനാവില്ല എന്ന കുറിപ്പോടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേരളത്തിലെ പൊതുസമൂഹം ശ്രീരാമനൊപ്പമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായ തിരക്കും പ്രാണപ്രതിഷ്ഠകാണാനുള്ള ജനങ്ങളുടെ ഒത്തുചേരലുമെല്ലാം അതിന്റെ സൂചനകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അയോധ്യ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

Top