സെക്രട്ടറിയറ്റിലെ തീപിടുത്തം ആസൂത്രിതമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജൂലൈ 13ന് സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ ഇതിനുള്ള തിരക്കഥയാണ്. തീ പിടിക്കാതിരിക്കാന്‍ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തീപിടിത്തത്തില്‍ പ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അഡീഷണല്‍ സെക്രട്ടറി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. സെക്രട്ടറിയേറ്റില്‍ എല്ലാം ഇ ഫയല്‍ ആണോ എന്നും അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ കസ്റ്റംസ് ക്ലിയറന്‍സ് അടക്കം പുറത്ത് വിടാന്‍ തയാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top