പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: വോട്ടുകച്ചവട ആരോപണത്തില്‍ പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 2014ലെ കണക്ക് നോക്കിയാല്‍ എട്ടു ശതമാനം വോട്ട് സിപിഎമ്മിന് നഷ്ടമായി. ഈ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് വോട്ട് കുറഞ്ഞു. പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പാലക്കാട്ട് സിപിഎമ്മിന് 2500 വോട്ട് നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് കുറഞ്ഞ വോട്ടുകള്‍ എവിടെ പോയി. കുണ്ടറയില്‍ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ? തൃപ്പൂണിത്തുറയിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top