കുടുംബാധിപത്യ പാര്‍ട്ടിയായി സിപിഐഎം മാറി: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് പ്രമുഖ മന്ത്രിമാരെ മാറ്റിയത് പിണറായി വിജയന്റെ മരുമകന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു. സുധാകരനും ഇ പിയ്ക്കും ഇക്കാര്യം അറിയാം. മറ്റു മന്ത്രിമാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കുടുംബാധിപത്യ പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

അധ്യാപകരെ മര്‍ദ്ദിച്ചത് എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളും ചേര്‍ന്നാണെന്നും കെ സുരേന്ദ്രന്‍. ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.സര്‍ക്കാര്‍ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുകയാണ്.ഇടിമുറിയായ എംപ്ലോയിസ് യൂണിയന്‍ ഓഫീസ് അടച്ചു പൂട്ടണം.

എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകര വാദ സംഘടനയായി മാറി. നിയമവാഴ്ച്ച തകര്‍ന്നു. സര്‍ക്കാര്‍ ഒത്താശയോടെയാണ് അക്രമം നടക്കുന്നത്. പൊലീസ് സഹായം ലഭിക്കുന്നതാണ് കിരാത വാഴ്ച്ചക്ക് കാരണം. ബിജെപിയുടേത് മികച്ച സ്ഥാനാര്‍ത്ഥികളെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനക്ക് കെ സുരേന്ദ്രന്‍ നന്ദി അറിയിച്ചു. ഇ പി ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സര്‍ക്കാര്‍ വന്ന ശേഷം ഇ പി ജയരാജന്‍ പറയുന്നതില്‍ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top