അവസാനകാലത്ത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് വിഡി സതീശന്‍ ആണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദത്തില്‍ ബിജെപി ഇടപെടേണ്ടതില്ലെന്ന് കെ സുരേന്ദ്രന്‍. എന്നാല്‍ അവസാനകാലത്ത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയതില്‍ പ്രധാനി വിഡി സതീശന്‍ ആയിരുന്നുവെന്നും, തങ്ങള്‍ ഹരിത എംഎല്‍എ ആണെന്നും സരിത എംഎല്‍എ അല്ലെന്നും പറഞ്ഞതും വിഡി സതീശന്‍ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത് ഏറ്റവും മികച്ച ചികല്‍സ തന്നെയായിരുന്നുവെന്നും സി പി ഐഎം ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മൂന്നാം കിട നേതാക്കളെക്കൊണ്ട് തരം താണ ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ചികല്‍സുമായി ബന്ധപ്പെട്ട് സി പി ഐ എം ഉന്നയിക്കുന്നത്. അവര്‍ക്ക് രാഷ്ട്രീയം പറയാന്‍ പേടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Top