കേന്ദ്രം പാവങ്ങള്‍ക്കൊപ്പമാണെന്ന് തെളിഞ്ഞതായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ വാക്‌സിന്‍ നയത്തോടെ പാവങ്ങള്‍ക്കൊപ്പമാണ് മോദി സര്‍ക്കാരെന്ന് തെളിഞ്ഞതായി കെ സുരേന്ദ്രന്‍. ഇന്നലെ മോദി 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിച്ചതായി ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ അനുവദിച്ചതോടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷന്‍ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധത വ്യക്തമായി.

എല്ലാ വാക്‌സിനുകളും 25% സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് തുടരുമ്പോള്‍ ആശുപത്രികള്‍ക്ക് വാക്‌സിനേഷന് വിലയേക്കാള്‍ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂ. കുട്ടികള്‍ക്കുള്ള വാക്‌സിനായി പരീക്ഷണങ്ങള്‍ നടത്തുന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Top