കൊടകര കേസില്‍ പ്രതീയല്ല,അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം-ബിജെപി ഒത്തുകളിയെത്തുടര്‍ന്ന് കൊടകര കേസ് അന്വേഷണം നിലച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്ത്. കൊടകര കേസില്‍ പ്രതീയല്ല. തന്നെ അഴിമതി കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.

Top