ബിജെപിയുടെ ജയം ജനങ്ങള്‍ക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മിന്നും വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഭാരതത്തിന്റെ വിജയമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇന്‍ഡ്യ മുന്നണിയുടെ ജാതി കാര്‍ഡ് ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിജെപിയുടെ ജയം ജനങ്ങള്‍ക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവെന്നും അദ്ദേഹം. 2024ലും ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് വ്യക്തമായതോടെ കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അന്‍വര്‍ പരിഹസിച്ചിട്ടുള്ളത്. പടനായകന്‍ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്നാണ്. ഇല്ലെങ്കില്‍ യുദ്ധം തോല്‍ക്കും. അല്ലാണ്ടെ വയനാട്ടില്‍ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാര്‍ കോട്ട കെട്ടി താമസിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.

Top