‘ഇത് വിശ്വാസികളുടെ ജയമാണ്, പിണറായി സര്‍ക്കാരിനേറ്റ തിരിച്ചടിയും’; കെ സുരേന്ദ്രന്‍

കൊച്ചി: ശബരിമല സത്രീ പ്രവേശന വിധിക്ക് എതിരായുള്ള പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീം കോടതയുടെ തീരുമാനത്തെ അനുകൂലിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഈ തീരുമാനം അയ്യപ്പഭക്തരുടെ വിജയമാണെന്നും വിശ്വാസികള്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ഇതെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ചീഫ് ജസ്റ്റിസ് രജ്ഞ്ന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവരാണ് യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗബെഞ്ചിലേക്ക് വിടാന്‍ ഉത്തരവിട്ടത്. അതേസമയം വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രിംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാക്കില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ടത്.

Top