കരിപ്പൂരില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ക്ക് ബന്ധമുള്ള കമ്പനികള്‍ വന്നില്ല: കെ.സുരേന്ദ്രന്‍

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കുത്തനെ ഉയര്‍ന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ്  കെ.സുരേന്ദ്രന്‍. കരിപ്പൂരില്‍ മാത്രം പ്രതിസന്ധി എങ്ങനെ വന്നുവെന്ന് അദ്ദേഹം ചോദിച്ചു.കണ്ണൂരില്‍ ഈ പ്രശ്‌നം ഇല്ല.കരിപ്പൂരില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വന്‍ തോക്കുകള്‍ക്ക് ബന്ധമുള്ള കമ്പനികള്‍ ആരും വന്നില്ല..പ്രമുഖര്‍ക്ക് ബന്ധമുള്ള കമ്പനികള്‍ കരിപ്പൂരില്‍ ലേലത്തിന് വന്നില്ല.ഇക്കാര്യം എന്തു കൊണ്ടെന്നു അന്വേഷിക്കണം.വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ പറ്റാത്തതിന്റെ കുഴപ്പം ഞങ്ങളുടെ പേരിലാക്കേണ്ട.കരിപ്പൂരില്‍ വികസനം വരും.വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം കേരളത്തെ സഹായിക്കില്ലെന്ന വ്യാജ പ്രചരണം നിയമസഭയിലും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നു.ഈ വ്യാജ പ്രചാരണത്തോട് യുഡിഎഫ് നേതാക്കള്‍ക്ക് യോജിപ്പുണ്ടോ.സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം മൗനം പാലിക്കുന്നു.ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുന്നതിനു മുമ്പ് കഴിഞ്ഞ പത്തു വര്‍ഷം കേരളത്തിന് കിട്ടിയ സഹായങ്ങള്‍ പൊതു സമൂഹത്തിനു മുമ്പില്‍ വെക്കണം.ഡല്‍ഹിയില്‍ സമരം ചെയ്താല്‍ വണ്ടിക്കൂലി നഷ്ട്ടം ഉണ്ടാകും എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല.സാമ്പത്തിക തകര്‍ച്ചക്ക് കരണം കേരളം തന്നെയാണ്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാസപ്പടി കൊടുക്കുന്ന കുത്തക മുതലാളിമാര്‍ ആണ് നികുതി കുടിശ്ശിക വരുത്തുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top