കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി; നദ്ദയുമായി കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കുഴല്‍പ്പണക്കേസ് അടക്കമുള്ള വിവാദങ്ങളുടെ സാഹചര്യം വിശദീകരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രന്‍ സംസാരിക്കും.

ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദില്ലി യാത്രയെങ്കിലും കേരളത്തില്‍ നടക്കുന്ന ബിജെപി വേട്ടയെ കുറിച്ച് സംസാരിക്കാനാണ് ഡല്‍ഹിയിലെത്തിയതെന്നാണ് സുരേന്ദ്രന്‍ വിശദീകരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തുക.

 

Top