മുഖ്യമന്ത്രിമാരായി അവര്‍ തിളങ്ങിയാല്‍ ഭാവിയില്‍ തന്നെ ബാധിക്കുമെന്ന് രാഹുലിന് നന്നായറിയാമെന്ന്

k surendran

കൊച്ചി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ മുന്നില്‍ നിന്ന് നയിച്ചിട്ടും മുഖ്യമന്ത്രി പദത്തില്‍ നിന്നും സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യസിന്ധ്യയും തഴയപ്പെട്ടതിനെയാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സച്ചിൻ പൈലറ്റും ജ്യോതിരാദിത്യസിന്ധ്യയും മുഖ്യമന്ത്രിമാരെന്ന നിലയിൽ തിളങ്ങിയാൽ അത് ഭാവിയിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തനിക്കായിരിക്കുമെന്ന് രാഹുലിന് നന്നായറിയാം. രണ്ടുപേരും ഇതിനോടകം കഴിവു തെളിയിച്ചിട്ടുമുണ്ട്. ഈ ഒതുക്കൽ ദേശീയ രാഷ്ട്രീയത്തിൽ പിന്നീട് വലിയ ചർച്ചയായി വരുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.

Top