ഓട്ടോ ഡ്രൈവറുടെ മരണം; കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

K surendran

കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ രാജേഷ് മരിച്ച സംഭവത്തില്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമം നടത്തുകയാണെന്ന് ആരോപണമുന്നയിച്ച് കെ സുരേന്ദ്രന്‍ രംഗത്ത്.

പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തി കൊണ്ട് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശരിയായി അന്വേഷണം നടക്കുമെന്ന് വാക്കു നല്‍കുന്നതിന് മുമ്പായി മൃതദേഹം സംസ്‌കരിക്കണോ വേണ്ടയോ എന്ന് രാജേഷിന്റെ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും, കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, രാജേഷിന്റെ മൃതദേഹം വീട്ടുവളപ്പില്‍ അടക്കം ചെയ്യാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കുവാന്‍ പൊലീസ് ഒത്തുകളിക്കുന്നെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കുടുംബം അറിയിച്ചു.

Top