സ്വപ്നയെ ജയിലില്‍ കണ്ടത് ആരൊക്കെയെന്ന് വ്യക്തമാക്കണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ അനധികൃതമായി ആളുകള്‍ സന്ദര്‍ശിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബ്ദരേഖ എങ്ങനെ പുറത്ത് വന്നുവെന്ന് ജയില്‍ ഡിജിപി മറുപടി നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലില്‍ നിന്ന് പുറത്തെത്തിച്ചതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിക്കുന്നത്. സ്വപ്നയെ ജയിലില്‍ കണ്ടത് ആരൊക്കെയെന്ന് വ്യക്തമാക്കണെന്നും ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധമുണ്ടെന്ന ആരോപണം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കിഫ്ബി ഇടപാടുകളില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. മസാല ബോണ്ട് അഴിമതി ഉടന്‍ പുറത്ത് വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top