സോളാര്‍ കേസിലെ സി ബി ഐ അന്വേഷണത്തില്‍ സത്യം തെളിയുമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സോളാര്‍ കേസിലെ സി ബി ഐ അന്വേഷണത്തില്‍ സത്യം തെളിയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി ബി ഐ അന്വേഷണത്തില്‍ രാഷ്ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ അബ്ദുള്ളക്കുട്ടി നിരപരാധിയാണോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രന്‍ വ്യക്തമായി പ്രതകരിച്ചുമില്ല.

 

Top