വിശ്വാസമാണ് പത്തനംതിട്ട മണ്ഡലത്തിലെ വിധി നിര്‍ണയിക്കുന്നത്: കെ.സുരേന്ദ്രന്‍

പത്തനംതിട്ട: വിശ്വാസമാണ് പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. വലിയ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കും. പരാജയഭീതി പൂണ്ട മുഖ്യമന്ത്രിയുടെ വിറളി പിടിച്ച മുഖമാണു മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ടെതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ബിജെപിക്കു സംസ്ഥാനത്തു സുവര്‍ണാവസരമായെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും കൂട്ടിച്ചേര്‍ത്തു. തന്റെ പ്രസംഗം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. ബിജെപി അജന്‍ഡ നിര്‍ണയിച്ച തിരഞ്ഞെടുപ്പാണിത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ പെരുമാറ്റം പ്രതികാരബുദ്ധിയോടെയാണ്. മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും. അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട്ട് പറഞ്ഞു.

Top