ലൈഫ് മിഷന്‍; മുഖ്യമന്ത്രി അധികം ചിരിക്കേണ്ടെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ ഗുരുതര അഴിമതിയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം കിട്ടിയാലും മുഖ്യമന്ത്രി അധികം ചിരിക്കേണ്ട. ഒരു കോടതിയില്‍ നിന്ന് രക്ഷപ്പെടുത്തിയാലും മേല്‍ക്കോടതികള്‍ക്ക് കാര്യം ബോധ്യപ്പെടും.

അഴിമതി പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയും. അവര്‍ക്ക് സത്യം തെളിയിക്കാനാവും. ലാവ്‌ലിന്‍ കേസില്‍ നിയമവാഴ്ചയെ അട്ടിമറിച്ചത് പോലെ ലൈഫ് മിഷന്‍ കേസ് ഒതുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top