കെഎസ്ഇബിയിൽ നടന്നത് കോടികളുടെ അഴിമതി: കെ.സുരേന്ദ്രൻ

തൃശൂര്‍: കെ എസ് ഇ ബിയില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയും സഹോദരന്‍ ലംബോധരനും ഉണ്ടാക്കിയത് കോടികളെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും മുഖ്യമന്തി മിണ്ടുന്നില്ല.

ലാലു പ്രസാദ് യാദവിനെപ്പോലെയാണ് എം എം മണിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കെ എസ് ഇ ബി അഴിമതി വിവരങ്ങള്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Top