സ്വര്‍ണക്കടത്ത്; ഇഡി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി എം രവീന്ദ്രന്റെ കൊവിഡില്‍ പോലും ജനങ്ങള്‍ക്ക് സംശയമുണ്ട്.

അദ്ദേഹം എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ പല കാര്യങ്ങളും പുറത്ത് വരും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര നേതൃത്വം തന്നെ ശാസിച്ചുവെന്ന ആരോപണം തള്ളിയ സുരേന്ദ്രന്‍ ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറി.

Top