കേന്ദ്ര ബജറ്റ് കര്‍ഷക സൗഹൃദം; രാജ്യത്തിന്റെ വികസനത്തിന് സഹായകം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കര്‍ഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റിലുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തിന്റെ വികസനത്തിന് സഹായകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്്. കര്‍ഷക സൗഹൃദ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്.

Top