സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ബിജെപിയെ മുള്‍മുനയിലാക്കിയെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായി തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് പാര്‍ട്ടിയെ മുള്‍മുനയിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകും. വീഴ്ച പറ്റിയത് മനഃപൂര്‍വ്വമാണെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാല്‍ ആ വീഴ്ച സംബന്ധിച്ച് സംഘടനാ എന്ന നിലയില്‍ പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോയ മുന്നണി എന്‍ഡിഎ ആണ്. എന്നാല്‍ അവസാന നിമിഷം വരെ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരേയൊരു കാര്യം തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയമാണ്’ സുരേന്ദ്രന്‍ പറഞ്ഞു. മാനുഷിക പിഴവായി വേണമെങ്കില്‍ കണക്കാക്കാം, എന്തായാലും പരിശോധന നടത്തിയ ശേഷമാകും നടപടിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 

Top