പത്രിക തള്ളിയതു കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് കെ സുരേന്ദ്രന്‍

കോന്നി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതു കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍ഡിഎയ്ക്ക് ആരുമായും സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉള്ളിലിരുപ്പ് പുറത്തുവന്നു. എന്‍എസ്എസിനോട് സിപിഎമ്മിന് പ്രതികാര നിലപാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഇതില്‍ തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനും തീരുമാനിച്ചു.

Top