അറസ്റ്റ് അന്യായം;കെ സുരേന്ദ്രന് പിന്തുണയുമായി എന്‍എസ്എസ്

sukumaran-nair

പത്തനംതിട്ട: കെ.സുരേന്ദ്രന്റെ അറസ്റ്റ് അന്യായമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തിരക്കിട്ട് വിധി നടപ്പാക്കാനുള്ള തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കും. ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കും. സര്‍ക്കാര്‍ യുദ്ധ സമാനമായ രീതിയില്‍ പോലീസിനെ വിന്യസിച്ചു എന്നും സുകുമാരന് നായര്‍ ആരോപിച്ചു.

അതേസമയം, സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസാണെന്നും പ്രതിഷേധം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ പോരാട്ടം തുടരും. പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ നിയമ സഹായം തേടുമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

പല പ്രദേശങ്ങളിലും വ്യത്യസ്ഥ ആചരങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്റെ അമ്മ മരിച്ചിട്ട് നാല് മാസത്തിനുള്ളില്‍ അമ്പലത്തില്‍ പ്രവേശിക്കുന്നതിന് ആ പ്രദേശത്തെ ആചാരങ്ങള്‍ അനുവദിക്കുന്നത് കൊണ്ടാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ ശബരിമല പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

Top