മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുരേന്ദ്രൻ

K Surendran

തിരുവനന്തപുരം : സർക്കാരിനെയും മുഖ്യമന്ത്രിയെയും ശക്തമായി പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. വിജിലൻസിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കിൽ പിണറായി രാജിവച്ച് മുഖ്യമന്ത്രിക്കസേര മൂന്ന് മാസത്തേക്ക് തന്നെ എൽപ്പിക്കുന്നതാണ് നല്ലതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി വെപ്രാളം കാണിക്കുന്നത് സർക്കാർ അറിഞ്ഞുള്ള അഴിമതിയാണെന്നതിന് തെളിവാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

ധനമന്ത്രിയുടെ പരസ്യ വിമർശനം മുഖ്യമന്ത്രിക്ക് എതിരെയാണ്. കെഎസ്എഫ്ഇക്ക് എതിരായ അന്വേഷണം എന്ത് വട്ടാണെന്ന ചോദ്യം മുഖ്യമന്ത്രിയോടാണ്. പ്രവാസി ചിട്ടി ഉൾപ്പെടെയുള്ള ധനമന്ത്രിയുടെ എല്ലാ ഇടപാടിലും അഴിമതിയുണ്ട്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസക്കിന് എന്ന് സുരേന്ദ്രൻ പറഞ്ഞു.

Top