കെ.സുരേന്ദ്രന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാ സഭ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍, രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നടത്തിയത് സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ്. കേരളത്തില്‍ എല്ലാവരുമായും സൗഹൃദപരമായാണ് പോകുന്നത്. വിജയ യാത്രയുടെ ഭാഗമായാണ് എറണാകുളത്തെത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top