കേരളത്തില്‍ സിപിഎം സമ്പൂര്‍ണ നാശത്തിലേക്ക് പോവുകയാണെന്ന് കെ. സുരേന്ദ്രന്‍

k surendran

കൊച്ചി: ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണം ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബിജെപി വോട്ടുകള്‍ എവിടെ പോയി എന്ന് സിപിഎമ്മിന് ആശങ്ക വേണ്ട. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തില്‍ സിപിഎം സമ്പൂര്‍ണ നാശത്തിലേക്ക് പോകുകയാണ്. ഇതിനു കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top