പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കി: കെ.സുരേന്ദ്രന്‍

കോഴിക്കോട്: പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മതമാണ് കേരള പൊലീസിന്റെ അടിസ്ഥാനമെന്നും ഇസ്ലാമിക തീവ്രവാദികള്‍ പൊലീസില്‍ ഉണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. മാറാട് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഡല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചു എന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top