ദേശീയ പതാക തലതിരിച്ചുയര്‍ത്തി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ പിശക്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത് തലതിരിച്ചാണ്. അബദ്ധം മനസിലായ ഉടന്‍ പതാക തിരിച്ചെടുത്ത് ശരിയായി ഉയര്‍ത്തുകയും ചെയ്തു. പതാക തെറ്റായി ഉയര്‍ത്തിയ ദൃശ്യങ്ങള്‍ ഇതോടെ ബിജെപി സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു.

 

Top