ഏകദിന ലോകകപ്പിന്റെ കനത്ത തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍

കദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടു. ടീം ഇന്ത്യയെ പഠിച്ചുവന്ന ഓസ്‌ട്രേലിയന്‍ ടീമാണ് ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞത്. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ചൂടി.

ഭാരതത്തിന്റെ വീര പുത്രര്‍ ഈകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മറക്കാന്‍ കഴിയാത്ത ഒരു മോശം ദിവസം.ലോകമേ ഞങ്ങള്‍ തിരിച്ചു വരും. Well Played Team BHARAT എന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.അതേസമയം ആറാം ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യന്‍ ടീമിന് കീരീടം നേടാനായില്ലെങ്കിലും രാജ്യത്തിന് ആവേശം പകരാന്‍ അവര്‍ക്ക് സാധിച്ചു.

2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. കനത്ത തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. വിരാട് കോഹ്ലിയുടെയും കെ എല്‍ രാഹുലിന്റെയും അര്‍ദ്ധ സെഞ്ചുറികള്‍ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചുവെങ്കിലും ട്രാവിസ് ഹെഡിന്റെ കരുത്തില്‍ 43 ഓവറില്‍ ഓസ്‌ട്രേലിയ അനായാസം ലക്ഷ്യം കണ്ടു.

 

Top