യാഥാര്‍ത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങള്‍ മാത്രം പങ്കുവെക്കുന്നതുമാണ് ബജറ്റ് ; കെ സുരേന്ദ്രന്‍

surendran

തിരുവനന്തപുരം : തോമസ് ഐസക് ഇന്നവതരിപ്പിച്ചത് സാങ്കല്‍പിക ബജറ്റാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. യാഥാര്‍ത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങള്‍ മാത്രം പങ്കുവെക്കുന്നതുമാണ് ബജററ് പ്രസംഗം. പണം എവിടുന്നു വരും എന്നതിന് ഈ വര്‍ഷവും ഉത്തരമില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആകെ ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിര്‍ദ്ദേശങ്ങള്‍. നിയമനനിരോധനം തുടരും. കിഫ്ബി ഇത്തവണയും കനിയില്ല. കെഎസ്ആര്‍ടിസിയുടെ കാര്യം ഇത്തവണയും കട്ടപ്പൊകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ നടക്കാത്ത പല കാര്യങ്ങളുടേയും തനിയാവര്‍ത്തനമാണ്. ചെലവുചുരുക്കാന്‍ ഫലപ്രദമായ നടപടി ഒന്നുമില്ല. ആകെക്കൂടി പതിവു വാചാടോപങ്ങള്‍ ഉണ്ടായതുകൊണ്ട് പ്രസംഗം വിരസമായില്ലെന്നു പറയാമെന്നും സുരേന്ദ്രന്‍ പറയുന്നു.

Top