ചൈനീസ് ചാരന്മാരുടെ കരിനിയമങ്ങള്‍ക്ക് പുല്ലുവിലയെന്ന് കെ സുരേന്ദ്രന്‍

surendran

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

ഭരണഘടനയുടെ അനുഛേദം 19(1)(a )പ്രകാരം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ളിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മററു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്താനുള്ള സ്വാതന്ത്ര്യമുണ്ട്. 2004 ൽ സുപ്രീംകോടതി ഇത് പൗരൻറെ മൗലികാവകാശമാണെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ദേശീയപതാകയോടുള്ള ആദരവും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ടുവേണമെന്ന് നിർബന്ധമുണ്ടെന്ന് മാത്രം. ഫ്ളാഗ് കോഡ് തിരുത്താനുള്ള ഒരു അവകാശവും പിണറായി വിജയനില്ല. അതനുസരിക്കാനുള്ള ഒരു ബാധ്യതയും പൗരന്മാർക്കുമില്ല. പിണറായി വിജയൻറെ ഈ ഇണ്ടാസിന് ഉപ്പുപൊതിയുന്ന കടലാസ്സിൻറെ വിലപോലും ഞങ്ങൾ കൽപ്പിക്കുന്നുമില്ല. ചൈനീസ് ചാരൻമാരുടെ കരിനിയമങ്ങൾക്ക് ദേശസ്നേഹികൾ പുല്ലുവില കൽപ്പിക്കുന്നില്ല. കേരളം ഒരു പ്രത്യേകരാജ്യമാണെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ അതംഗീകരിച്ചുകൊടുക്കാൻ മനസ്സില്ലെന്നു പറഞ്ഞുകൊള്ളുന്നു.

Top