കെ സുരേന്ദ്രന്റെ പോസ്റ്റിലെ മോശം കമന്റ്;വ്യാജ പ്രൊഫൈലില്‍ നിന്നെന്ന് അജ്‌നാസ്

facebook-

തിരുവനന്തപുരം: ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രനും മകള്‍ക്കുമെതിരെ മോശം കമന്റ് ഇട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രവാസി അജ്‌നാസ്. താന്‍ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അജ്‌നാസ് പറഞ്ഞു. തന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അജ്‌നാസ് വ്യക്തമാക്കി. ഖത്തര്‍ പൊലീസിനും, സൈബര്‍ പൊലീസിനും, ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മേപ്പയൂര്‍ പൊലീസും കേസെടുത്തിരുന്നു.

ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു. ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് മകളോടൊപ്പമുള്ള ഫോട്ടോ കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ടത്. ആ പോസ്റ്റിന് താഴെ അജ്‌നാസ് എന്ന പ്രൊഫൈലില്‍ നിന്നാണ് മോശം പരാമര്‍ശം വന്നത്. കമന്റിനെതിരെ വലിയ പ്രതിഷേധമാണ് ബി.ജെ.പി അനുഭാവികളില്‍ നിന്നുണ്ടായത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് മേപ്പയൂര്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തത്.

Top