ചെന്നിത്തല തരം താണ പ്രതിപക്ഷ നേതാവ്; രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

കോഴിക്കോട്: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വമിര്‍ശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തിയത്.

ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ചു നീക്കുകയായിരുന്നു. ഇതിനുശേഷം പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Top