വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണം; കെ സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യം അദ്ദേഹത്തിനെതിരെ തന്നെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രളയത്തെ തുടര്‍ന്ന് ജനങ്ങളില്‍ ഉയര്‍ന്നു വന്ന അസാധാരണമായ ഐക്യബോധം തകര്‍ക്കാനാണ് ഒരു വിഭാഗം തീവ്രവാദികള്‍ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളില്‍ക്കയറി തീവ്രവാദികള്‍ അങ്ങേയറ്റം വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണം. പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയും. ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. പിന്നെ മോദി അത് മുടക്കി എന്നു പറഞ്ഞ് തോമസ് ഐസക്കും കോടിയേരിയും. അതേറ്റുപിടിച്ച് ജിഹാദികളും സി പി എം അണികളും നാടാകെ മോദിക്കെതിരെ നീചമായ പ്രചാരണവും. പ്രളയത്തെ തുടർന്ന് ജനങ്ങളിൽ ഉയർന്നു വന്ന അസാധാരണമായ ഐക്യബോധം തകർക്കാനാണ് ഒരു വിഭാഗം തീവ്രവാദികൾ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളിൽക്കയറി തീവ്രവാദികൾ അങ്ങേയറ്റം വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു. അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചത്? ആർത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു. കോടിയേരിയുടേത് കേന്ദ്രത്തോടുള്ള യുദ്ധപ്രഖ്യാപനവും. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാൾ അപ്പുറമായിപ്പോയി. ഇനിയെങ്കിലും നിർത്തിക്കൂടെ കോടിയേരി ഐസക്ക് മുതലായവരേ നിങ്ങളുടെ അന്ധമായ ഈ മോദി വിരോധം. ഇതുകൊണ്ട്‌ ആർക്കാ നേട്ടം. കുറച്ച് മതതീവ്രവാദികൾക്കല്ലാതെ. ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കിൽ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങൾ മാപ്പുപറയണം.

Top