മിസ്റ്റര്‍ പിണറായി വിജയന്‍, ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല; കെ സുരേന്ദ്രന്‍

k surendran

യോഗാദിനാചരണം നടത്തുകയും എന്നാല്‍ അതിന്റെ അന്തസത്തയെ അംഗീകരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ലെന്ന് ബി ജെ പി നേതാവ് കെ.സുരേന്ദ്രന്‍. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലൂടെ മനുഷ്യനെ വ്യാഖ്യാനിക്കുന്ന ഒരാള്‍ക്കും അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റ്:

മിസ്റ്റർ പിണറായി വിജയൻ, ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്കു ചേർന്നതല്ല. യോഗാദിനാചരണം നടത്തുകയും വേണം എന്നാൽ അതിൻറെ അന്തസ്സത്തയെ അംഗീകരിക്കാനും പറ്റില്ല. യോഗക്കു നിയതമായ ചില രീതികളുണ്ട്. അതിന് ഒരു സ്വത്വമുണ്ട്. അത് തികച്ചും ആധ്യാത്മികമാണ്. മാർക്സിയൻ കാഴ്ചപ്പാടിലൂടെ മനുഷ്യനെ വ്യാഖ്യാനിക്കുന്ന ഒരാൾക്കും അതിനെ അംഗീകരിക്കാനാവില്ല. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഈ ചതുർവിധ പുരുഷാർത്ഥങ്ങളേയും തൃപ്തിപ്പെടുത്തുമ്പോഴേ ഒരു പൂർണ്ണ മനുഷ്യജന്മം സാർത്ഥകമാവൂ എന്ന ഭാരതീയകാഴ്ചപ്പാട് അംഗീകരിക്കുമ്പോഴേ യോഗയെ അതിൻറെ ശരിയായ അർത്ഥത്തിൽ വിലയിരുത്താനാവൂ. യോഗയും മെഡിറ്റേഷനും പരസ്പരപൂരകമാണ്. പ്രാണായാമവും കുണ്ഡലിനിയെ ഉണർത്തലുമൊക്കെ മുദ്രാവാക്യം മുഴക്കി നടത്താവുന്ന ഒന്നല്ല. ഒന്നുകിൽ ഭൗതികവാദത്തിൻറെ നിരർത്ഥകതയെ അംഗീകരിച്ച് ഇതിനോട് പൊരുത്തപ്പെടുക. അല്ലെങ്കിൽ ഈ പണി ഞങ്ങൾക്കു പറ്റിയതല്ലെന്നു തുറന്നു പറഞ്ഞ് മാറിനിൽക്കുക. ഈ അന്തർദ്വന്തം താങ്കളുടെ നിസ്സഹായത മാത്രമാണ് വെളിവാക്കുന്നത്. യോഗക്കു പുതിയ നിർവചനങ്ങൾ ചമക്കാനുള്ള താങ്കളുടെ നീക്കം പരിഹാസ്യമാണെന്നു പറയാതെ വയ്യ.

പ്രാണായാമവും കുണ്ഡലിനിയെ ഉണര്‍ത്തലുമൊക്കെ മുദ്രാവാക്യം മുഴക്കി നടത്താവുന്ന ഒന്നല്ല. ഒന്നുകില്‍ ഭൗതികവാദത്തിന്റെ നിരര്‍ത്ഥകതയെ അംഗീകരിച്ച് ഇതിനോട് പൊരുത്തപ്പെടുക. അല്ലെങ്കില്‍ ഈ പണി ഞങ്ങള്‍ക്കു പറ്റിയതല്ലെന്നു തുറന്നു പറഞ്ഞ് മാറിനില്‍ക്കണമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top