കെ ടി ജലീലിനെ ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കരുത്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് വന്ന പാഴ്‌സലില്‍ മതഗ്രന്ഥമില്ലെന്ന മാതൃഭൂമി ദിനപത്രത്തിലെ വാര്‍ത്തയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന കെ. ടി. ജലീലിനെ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കരുത്. കെ ടി ജലീല്‍ ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞ് രാജി വെയ്ക്കാന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ. ടി. ജലീൽ ഇനിയെങ്കിലും സത്യം തുറന്നുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണം. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന കെ. ടി. ജലീലിനെ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താൻ അനുവദിക്കരുത്. അതിനുമുന്‍പേ മന്ത്രിയുടെ രാജി ഉറപ്പുവരുത്താൻ സി. പി. എമ്മും മുഖ്യമന്ത്രിയും തയ്യാറായില്ലെങ്കിൽ അത് ഈ നാടിനോട് ചെയ്യുന്ന കൊടും ചതി ആയിരിക്കും.

Top