രക്ഷപ്പെടാന്‍ മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന സൃഗാലബുദ്ധി; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: റംസാന്‍ കിറ്റ് വിതരണ സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഐസ്‌ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോള്‍ താങ്കളും കാണിക്കുന്നത്. രക്ഷപ്പെടാന്‍ മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന അതേ സൃഗാലബുദ്ധിയാണ് ജലീലിന്റേതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു. ഇപ്പോൾ വിശുദ്ധഗ്രന്ഥം ഉപയോഗപ്പെടുത്തിയുള്ള പുതിയ അടവ്. പ്രിയപ്പെട്ട ജലീൽ എന്തിനീ നാടകം? ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോൾ താങ്കളും കാണിക്കുന്നത്. രക്ഷപ്പെടാൻ മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന അതേ സൃഗാലബുദ്ധി. കാലം മാറിയെന്ന കാര്യം താങ്കൾക്കുമാത്രമാണ് മനസ്സിലാവാതെയുള്ളത്.

Top