മുഖ്യമന്ത്രി ഇനിയും രാജിയ്ക്കായി കാത്തിരിക്കുന്നതെന്തിനാ?; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനിയും മുഖ്യമന്ത്രി രാജിയ്ക്കായി കാത്തിരിക്കുന്നത് എന്തിനാണെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. രാജി വൈകിക്കുന്ന ഓരോ നിമിഷവും മുഖ്യമന്ത്രി ജനാധിപത്യ സംവിധാനങ്ങളെ പരിഹസിക്കുകയാണെന്നും സുരേന്ദ്രന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇനിയും രാജിക്കായി കാത്തിരിക്കുന്നതെന്തിന് ശ്രീ. പിണറായി വിജയൻ? രാജി വൈകിക്കുന്ന ഓരോ നിമിഷവും താങ്കൾ ജനാധിപത്യസംവിധാനങ്ങളെ പരിഹസിക്കുകയാണ്. രാഷ്ട്രീയ ധാർമ്മികത എന്നൊന്നുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ താങ്കൾ തയ്യാറാവണം. രാജ്യം അതാണ് താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്.

Top