കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; പൊലീസ് കേസെടുത്തു

കോഴിക്കോട്: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കെ സുരേന്ദ്രന്‍ മകളോടൊപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് കീഴില്‍ മോശം കമന്റിട്ട അജ്‌നാസ് എന്നയാള്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് കേസ്.

‘എന്റെ മകള്‍, എന്റെ അഭിമാനം’ എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീര്‍ത്തും മോശം ഭാഷയില്‍ ഇയാള്‍ കമന്റ് പോസ്റ്റ് ചെയ്തത്. അജ്‌നാസ് അജ്‌നാസ് എന്നായിരുന്നു സമൂഹമാധ്യമത്തിലെ പ്രതിയുടെ ഐഡിയുടെ പേര്. കമന്റ് പിന്നീട് ഡിലീറ്റ് ചെയ്ത് കളഞ്ഞു.

 

 

Top