മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്‍മാറിയതായി കെ. സുരേന്ദ്രന്‍

K Surendran

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ.സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുമെന്നും രാഷ്ട്രീയമായി നേരിടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

സാക്ഷികളെ ഹാജരാക്കുന്നത് സിപിഎമ്മും ലീഗും അട്ടിമറിച്ചെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

മുസ്ലീം ലീഗിലെ പി.വി. അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് വഴിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എണ്‍പത്തിയൊമ്പത് വോട്ടിനായിരുന്നു അബ്ദുള്‍ റസാഖ് വിജയിച്ചത്.

Top